തൃപ്പൂണിത്തുറ: ഇരുമ്പനം പൊതുശ്മശാനത്തിൽ മാലിന്യ സംഭരണ കേന്ദ്രം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് തൃപ്പൂണിത്തുറ നഗരസഭ പിന്മാറുക, ശ്മശാനം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് തിരുവാങ്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും ധർണയും നടത്തി. പ്രതിഷേധ റാലി അനൂപ് ജേക്കബ് എം.എൽ.എയും ധർണ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നഗരസഭാ പാർലിമെന്ററി പാർട്ടി ലീഡർ കെ.വി. സാജു അദ്ധ്യക്ഷനായി. സി.എ. ഷാജി, കെ.ആർ. ജയകുമാർ, പി.സി. പോൾ, പി.ബി. സതീശൻ, റോയ് തിരുവാങ്കുളം, ശ്രീലത മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു.