h

ചോറ്റാനിക്കര: കുരീക്കാട് ജനകീയ വായനശാലയുടെ ഉപസമിതിയായ കുരീക്കാട് ജനകീയ കലാ സമിതിയുടെ ആഭിമുഖ്യത്തിൽ നാടക ശില്പശാല സംഘടിപ്പിച്ചു. നാടക പ്രവർത്തകനും നാടകാഭിനയ പരിശീലകനുമായ സതീഷ് പി. ബാബു ശില്പശാലക്കു നേതൃത്വം കൊടുത്തു. ജനകീയ കലാസമിതി ചെയർപേഴ്സൺ ബിജു എസ്.എൽ.പുരം അദ്ധ്യക്ഷനായി. കൺവീനർ രമേശൻ കെ. ആർ. സ്വാഗതം പറഞ്ഞു. പ്രമുഖ നാടക പ്രവർത്തകൻ അഭയൻ കലവൂരിന്റെ പേരിൽ ആലപ്പുഴയിൽ നടന്ന 'അഭയാതരം' നാടകമത്സരത്തിലെ മികച്ച നടനുള്ള അവാർഡ് ലഭിച്ച സതീഷ് പി. ബാബുവിനെ കുരീക്കാട് ജനകീയ വായനശാല പ്രവർത്തകർ ആദരിച്ചു.