പെരുമ്പാവൂർ: കൊൽക്കത്തയിലെ മെഡിക്കൽ കോളേജിൽ നടന്ന ക്രൂര പീഡനത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെരുമ്പാവൂർ മാർത്തോമാ വനിതാ കോളേജിലെ കുട്ടികളും അദ്ധ്യാപകരും ജീവനക്കാരും സുഭാഷ് മൈതാനിയിലേക്ക് മൗനജാഥ സംഘടിപ്പിച്ചു. കറുത്ത വസ്ത്രം ധരിച്ചും പ്ലക്കാർഡുകൾ ഏന്തിയുമായിരുന്നു ജാഥ. കോളേജ് പ്രിൻസിപ്പൽ ഷെറിൻ ടി. എബ്രഹാം ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. സുഭാഷ് മൈതാനിയിൽ പെരുമ്പാവൂർ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം ജില്ലാ പ്രസിഡന്റ് ജയ അരുൺകുമാർ, പി.കെ. കുരുവിള, മുൻസിപ്പൽ കൗൺസിലർമാരായ കെ.ബി. നൗഷാദ്, അരുൺ കുമാർ, സാമൂഹ്യ പ്രവർത്തകൻ സാം അലക്സ് ബേബി , ഡോ. വിനീത് കുമാർ, ഡോക്ടർ ബിബിൻ കുര്യാക്കോസ്, ഡോ. സുജോ മേരി വർഗീസ്, കോളേജ് ചെയർപേഴ്സൺ കെ.എൽ. രജിത തുടങ്ങിയവർ സംസാരിച്ചു.