ചോറ്റാനിക്കര: തലയോലപ്പറമ്പ് യൂണിയനിലെ 1798കാഞ്ഞിരമറ്റം-ആമ്പല്ലൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുദേവ ജയന്തിആഘോഷവും സർവമതസമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ശാഖാപ്രസിഡന്റ് എ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഫാ. സാജു കോരേൻ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി മുദർരീ, സ്വാമി പ്രബോദതീർത്ഥ, ശാഖാ സെക്രട്ടറി കെ.പി. ബിജീഷ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ആമ്പല്ലൂരിലേയും എടക്കാട്ടുവയലിലേയും മികച്ച കർഷകരെ ആദരിച്ചു. എസ്. എസ്. എൽ. സി, പ്ലസ് ടു ഉന്നതവിജയം നേടിയ ശാഖയിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി. സഭാ പ്രസിഡന്റ്
കെ കെ. നന്ദനൻ, സെക്രട്ടറി ദേവദാസ്, വനിതാസംഘം പ്രസിഡന്റ് മഞ്ജു മഹേഷ്, സെക്രട്ടറി ദീപ ബാബു, ശ്രീഹരി, അമൃത വിജയ്‌പിള്ള, എൻ.സി. ദിവാകർ, സി.കെ. രാജേന്ദ്രൻ, എൻ.വി. ഗോപാലൻ, ബിജു കാരിക്കത്തടത്തിൽ, പി.ആർ. മോഹനൻ, കെ.കെ. ശശി, കുമാരി. ഗൗരീനന്ദ മഹേഷ്. ശാഖാ വൈസ് പ്രസിഡന്റ് പി.എ. മനോഹരൻ എന്നിവർ സംസാരിച്ചു. തുടർന്ന് മഹാപ്രസാദഊട്ടും നടത്തി.