umman

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 400-ാം ചരമ ദിനം കെ.പി.സി.സി വിചാർവിഭാഗിന്റെ നേതൃത്വത്തിൽ സ്മൃതിദിനമായി ആചരിക്കുമെന്ന് വിചാർവിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അറിയിച്ചു. വൈകിട്ട് 4ന് എറണാകുളം രാജേന്ദ്ര മൈതാനത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം ഉമ്മൻചാണ്ടിയുടെ ചിത്രത്തിന് മുൻപിൽ 400പൂക്കൾ അർപ്പിച്ചും ചിത്രകാരന്മാർ അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ചും ആദരാഞ്ജലി അർപ്പിക്കും. അനുസ്മരണ ചടങ്ങ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, വിചാർ വിഭാഗ് സംസ്ഥാന ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ തുടങ്ങിയവർ പ്രസംഗിക്കും.