അങ്കമാലി: എറണാകുളം - അങ്കമാലി മേജർ അതിരൂപതയിൽ സമ്പൂർണമായി സഭയുടെ ഏകീകരിച്ച വിശുദ്ധ കുർബാന അർപ്പണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മേഖലാ വിളംബര ജാഥ നടത്തി. തീർത്ഥാടന കേന്ദ്രമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ കാലടി -മറ്റൂർ സെന്റ് ആന്റണീസ് പള്ളി ഇടവകാംഗവും കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ഭാരവാഹിയുമായ പോൾസൺ കുടിയിരിപ്പിൽ നയിച്ചു. ഫാ. ജോർജ് നെല്ലിശേരി ജാഥ ഫ്ളാഗ് ഓഫ് ചെയ്തു. വിളംബര ജാഥക്ക് വിവിധ ഫൊറോനകളിലും ഇടവക പള്ളികളിലും സ്വീകരണം നൽകി. സ്വീകരണ യോഗങ്ങളിൽ ഡോ. എം.പി. ജോർജ്, ജോസ് പാറേക്കാട്ടിൽ, ഷൈബി പാപ്പച്ചൻ, ലിജോയ് പാലാട്ടി, ബൈജു ഫ്രാൻസിസ്, ഷിജു സെബാസ്റ്റ്യൻ, എം.എ. ജോർജ്, ഡേവീസ് ചുരമന, എൻ.പി. ആൻറണി, കെ.ഡി. വർഗീസ്, കെ. ഷൈജൻ എന്നിവർ പ്രസംഗിച്ചു.