bus

കൊച്ചി: എറണാകുളം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ ജില്ലാ മോട്ടോർ ക്ഷേമനിധി ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത ആരോപിച്ചു നടന്ന സമരം സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി കെ.വി. മനോജ് ഉദ്ഘാടനം ചെയ്തു. ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം തൊഴിലാളികൾക്ക് പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളിൽ കാലതാമസം നേരിടുകയാണെന്ന് യൂണിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി. ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും നേതാക്കൾ അറിയിച്ചു. ധർണ്ണയിൽ കെ.എ. അലി അക്ബർ, അഡ്വ. വി. സലിം, കെ.കെ. കലേശൻ, ടി.എസ്. ഷൺമുഖദാസ്, മഹേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.