വൈപ്പിൻ: വൈപ്പിൻ ടൂറിസം ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ സഹകരണത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി കെ.എൽ.സി.എ ഓച്ചന്തുരുത്ത് യൂണിറ്റ് സംഘടിപ്പിക്കുന്ന വൈപ്പിൻ മിനി മാരത്തൺ 25ന് നടക്കും.രാവിലെ 6ന് ഓച്ചന്തുരുത്ത് നിത്യസഹായമാതാപള്ളി അങ്കണത്തിൽ കോസ്റ്റൽ പോലീസ് മേധാവി ജി. പൂങ്കുഴലി മാരത്തൺ ഉദ്ഘാടനം ചെയ്യും. 45 വയസിന് താഴെയും മുകളിലുമായി രണ്ട് വിഭാഗങ്ങളിലായാണ് മത്സരം. പുരുഷ വിജയികൾക്ക് യഥാക്രമം 10000 രൂപ, 7500 രൂപ, 5000 രൂപ എന്നിങ്ങനെയും സ്ത്രീകൾക്ക് 8000 രൂപ, 6000 രൂപ, 4000 രൂപ എന്നിങ്ങനെയും സമ്മാനമായി നല്കും. മാരത്തണിന്റെ ഒരുക്കങ്ങൾ പൂർത്തിയായി സംഘാടക സമിതി ചെയർമാൻ ആന്റണി സജി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.