അങ്കമാലി: മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജിൽ 2021-2024 അദ്ധ്യയനവർഷത്തിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾക്കായുള്ള ബിരുദ ദാന ചടങ്ങ് നാളെ രാവിലെ 11 മണിക്ക് കോളേജിൽ വെച്ച് നടത്തപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയാകും. പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർത്ഥിനികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.