കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ സംഘടനകൾ മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. റിപ്പോർട്ടിൽ പറയുന്ന 15 അംഗ പവർ ഗ്രൂപ്പിന്റെ പ്രാതിനിധ്യം എല്ലാ സംഘടനകളിലുമുണ്ടെന്നാണ് അതിനർത്ഥമെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു. റിപ്പോർട്ട് പഠിക്കാൻ ഒരാഴ്ചയെടുക്കേണ്ട ആവശ്യമില്ലെന്ന് എല്ലാവർക്കും അറിയാം. ലോകസിനിമയ്ക്ക് ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്. ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ പൊതുസമൂഹം കല്ലെറിയുമെന്നും സാന്ദ്രയുടെ പറഞ്ഞു.