start

കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷൻ നവംബറിൽ സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബലിന്റെ പ്രചരണാർത്ഥം ഹഡിൽ ഗ്ലോബർ റോഡ് ഷോയ്ക്ക് ഇന്ന് തുടക്കമാകും. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരി കാമ്പസിൽ വൈകിട്ട് 3നാണ് പരിപാടി. ഹഡിൽ ഗ്ലോബലിനെക്കുറിച്ച് കൂടുതലറിയാനും സ്റ്റാർട്ടപ്പ് രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്താനും സ്വന്തം നൂതനാശയങ്ങൾ അവതരിപ്പിക്കാനുമുള്ള സൗകര്യങ്ങൾ റോഡ് ഷോയിലുണ്ടാകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ ksum.in/HGRoadshow എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. നാളെ കോഴിക്കോട് യു.എൽ സൈബർ പാർക്കിലും 27ന് തിരുവനന്തപുരം ടെക്‌നോപാർക്കിലും റോഡ് ഷോ നടക്കും. നവംബർ 28, 29, 30 തീയതികളിൽ തിരുവനന്തപുരത്താണ് ഹഡിൽ ഗ്ലോബൽ സമ്മേളനം.