തൃപ്പൂണിത്തുറ: സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരെയും കൊൽക്കത്ത സംഭവത്തിൽ പ്രതിഷേധിച്ചും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ജോയിന്റ് കൗൺസിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.ആർ. വാസുപ്രസൂൻ അദ്ധ്യക്ഷനായി. നേതാക്കളായ ആർ. തിലകൻ, എസ്. സുജേഷ്, കെ.വി. മഞ്ജുള എന്നിവർ സംസാരിച്ചു.