school

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റും ജെ.ആർ.സിയും പാലക്കുഴ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലുമായി സഹകരിച്ച് സുഖദം ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. വാർഡ് മെമ്പർ ജിഷ ജിജോ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിനിജ സനൽ അദ്ധ്യക്ഷനായി. ഡോ. രേഷ്മ, ഡോ. സൗമ്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സൗജന്യ പരിശോധനയും മരുന്ന് വിതരണവും നടന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാത്തിമ റഹീം, എച്ച് .എം. ഇൻ ചാർജ് എം.ഐ. ഷീബ, ജെ.ആർ.സി കോ ഓർഡിനേറ്റർ ബിൻസി ബേബി, ദീപ കുര്യാക്കോസ്, കെ.പി. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.