ortho

മൂവാറ്റുപുഴ: പ്രമുഖ ദന്തൽ പ്രൊഡക്ട്സ് മാനുഫാക്ചറേഴ്സായ ഓർത്തോ ക്രിയേഷൻ ജീവനക്കാരും ഉടമകളും ചേർന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി . മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഓർത്തോ ക്രിയേഷൻ പാർട്ട്ണർമാരായ എം.എം. അജിത്ത്, അജേഷ് കോട്ടമുറിക്കൽ, സുമേഷ് വിജയകുമാർ എന്നിവരാണ് മുഖ്യമന്ത്രി പിണറായി വിജയന് ഒരുലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. വയനാട് ദുരന്ത ബാധിതരെ സഹായിക്കുവാൻ ഫണ്ട് ശേഖരിക്കണമെന്ന നിർദ്ദേശം വന്നതോടെ ജീവനക്കാർ നേരിട്ടാണ് ഫണ്ട് സമാഹരണത്തിനിറങ്ങിയത്.