പറവൂർ: പറവൂർ നഗരസഭാ ഓഫീസിന് എതിർവശത്തുള്ള മുനിസിപ്പൽ പാർക്കിൽ നിർമാണം കഴിഞ്ഞിട്ടും വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന പൊതുശുചിമുറികൾ ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. നഗരത്തിലെത്തുന്ന ജനങ്ങൾ പ്രാഥമികാവശ്യത്തിന് എങ്ങും സൗകര്യമില്ലാതെ വലയുമ്പോഴാണ് ഉപയോഗിക്കാനാകുന്ന ശുചിമുറികൾ ഇവിടെ പൂട്ടിക്കിടക്കുന്നത്. പൊതുജനങ്ങളുടെ നേർക്കുള്ള നഗരസഭയുടെ മനുഷ്യത്വഹീനമായ നടപടിയാണിത്. ശുചിമുറികൾ ഉടൻ തുറന്ന് നൽകണമെന്നും അല്ലെങ്കിൽ നഗരസഭക്ക് മുന്നിൽ സമരം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.