deen

മൂവാറ്റുപുഴ: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കുന്നതിനായി മുവാറ്റുപുഴ നഗരസഭയിൽ പര്യടനം നടത്തി. പുളിഞ്ചോട് ജംഗ്ഷനിൽ നഗരസഭ ചെയർമാൻ പി.പി. എൽദോസ് പര്യടനം ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.എം. സലിം, പ്രസിഡന്റ്‌ കെ.എ. അബ്ദുൾ സലാം, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കബീർ പൂക്കടശേരി, കെ.കെ. സുബൈർ, പി.പി. അലി, ഖാദർ കടികുളം, ജോളി മണ്ണൂർ, ജേക്കബ് തോമസ് ഇരമംഗലത്ത്, സാബിത് കുരുട്ടുകാവിൽ, മുനീർ കടികുളം, എ.കെ നാരായണൻ, തോമസ് പനന്താനം, ബിൻസി എൽദോസ് എന്നിവർ സംസാരിച്ചു.