പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കുള്ള എം.എൽ.എ മെറിറ്ര് അവാർഡ് ദാനം നാളെ രാവിലെ ഒമ്പതരക്ക് പറവൂർ വ്യാപാരഭവനിൽ നടക്കും. 2023 -24 അദ്ധ്യയന വർഷം സ്റ്റേറ്റ് സിലിബസ്, സി.ബി.എസ്.സി വിഭാഗങ്ങളിൽ പത്താം ക്ളാസ്, പ്ളസ്ടു പരീക്ഷകളിൽ എല്ലാവിഷയത്തിലും എപ്ളസ് ലഭിച്ച വിദ്യാർത്ഥികൾക്കാണ് അവാർഡ് നൽകുക. അർഹരായ വിദ്യാർത്ഥികൾ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു. ഫോൺ: 9847383893, 9497102890.