pitta

കൊച്ചി: പ്രമുഖ ഗൃഹോപകരണ ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ 80ാമത് ഷോറൂം അടൂർ വടക്കേടത്ത് കാവിൽ എറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് ചാത്തന്നൂപ്പുഴ ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളിൽ ഏജൻസീസ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ഡോക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, അജോ പിട്ടാപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുത്തു.
പിട്ടാപ്പിള്ളിൽ ഏജൻസീസ് 'ഓൺ ആഘോഷം' ഓഫറിലൂടെ ഷോറൂമുകളിൽ നിന്ന് 10,000 വിജയികളെ തെരഞ്ഞെടുക്കും. ടി.വി, മൊബൈൽ ഫോൺ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.