പറവൂർ: വയനാട്ടിലെ ദുരന്തബാധിതർക്ക് സഹായമേകാൻ തിരുവിതാംകൂർ ദേവസ്വം എംപ്ലോയിസ് കോൺഫഡറേഷൻ പറവൂർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പായസ ചലഞ്ച് നടത്തി. പരിപ്പ്, പാലട, ഗോതമ്പ് എന്നിവിടങ്ങളിലായി ആയിരം ലിറ്റർ പായസം വിറ്റഴിച്ചു. ടി.ആർ. ബോസ് വിതരണോദ്ഘാടനം നിർവഹിച്ചു. കെ.എസ്. രതീഷ് കുമാർ, ടി.വി. നിഥിൻ, കെ.എ. വിദ്യാനന്ദൻ, പി.ഡി. ഉദയൻ, എൻ.എസ്. അനിൽകുമാർ, എം.ജി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.