kseb

ആലുവ: നഗരസഭ ഓഫീസിന് മുന്നിലെ ഇലക്ട്രിക് പോസ്റ്റിൽ തീപിടിച്ചതിനെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം അപ്രതീക്ഷിത വൈദ്യുതി മുടക്കം. അഗ്നിശമന യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

ഇന്നലെ രാവിലെ 7.50 നാണ് നഗരസഭ ഓഫീസിന്റെയും ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെയും ഇടയിലുള്ള വൈദ്യുതി പോസ്റ്റിന് മുകളിൽ തീ പിടിച്ചത്. ഇതേ തുടർന്ന് നഗരത്തിൽ വൈദ്യുതി വിതരണം നിർത്തിവച്ചു. നിരവധി കേബിളുകൾ ചുറ്റിക്കിടക്കുന്നതിനാൽ അവ മാറ്റി വൈകുന്നേരത്തോടെയാണ് വൈദ്യുതി ബന്ധം പൂർണമായി പുനഃസ്ഥാപിച്ചത്.