കൊച്ചി: ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെയും തൊഴിലാളികളുടെയും മക്കൾക്ക് എറണാകുളം മാർക്കറ്റ് സ്റ്റാൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ മേയർ അഡ്വ. എം. അനിൽകുമാർ സമ്മാനിച്ചു. അസോസിയേഷൻ പ്രസിഡന്റ് സി.ജെ. ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അസോസിയേഷൻ സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബിന് കൈമാറി. കെ.എം.സി.സി പ്രസിഡന്റ് പി.നിസാർ, മിയോൺ ജോൺ, ടി.എച്ച്. നാസർ, എൻ.എച്ച്. ഷമീദ് തുടങ്ങിയവർ സംസാരിച്ചു.