nirmala

മൂവാറ്റുപുഴ: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ആട്ടം സിനിമയ്ക്ക് വേണ്ടി മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം നേടിയ ആനന്ദ് ഏകർഷിക്ക് നിർമല കോളേജിന്റെ ആദരം. കോളേജ് ഓഡിയോ വിഷ്വൽ ഹാളിൽ നടത്തിയ പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജസ്റ്റിൻ കെ. കുര്യാക്കോസ് കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ ആനന്ദ് ഏകർഷിയെ പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് ബർസാർ ഫാ. പോൾ കളത്തൂർ, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിഭാഗം മേധാവി അഗസ്റ്റിൻ ബെന്നി, ഡോ. നിബു തോംസൺ എന്നിവർ പ്രസംഗിച്ചു. നിരവധി വിദ്യാർത്ഥികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.