babu-vasu

കൊച്ചി: എറണാകുളം പി.എൻ.വി.എം ഹോസ്പിറ്റൽ സ്ഥാപകനും മാധവ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ് ഉടമയുമായ പൊരുതിയിൽ ഡോ. ബാബു വാസുദേവൻ (82) നിര്യാതനായി. മൃതദേഹം നാളെ രാവിലെ 7ന് മാധവ ഫാർമസി ജംഗ്ഷനിലെ പൊരുതിയിൽ ബാബൂസ് എസ്റ്റേറ്റ് വീട്ടിൽ പൊതുദർശനത്തിനു വയ്‌ക്കും. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 3ന് പച്ചാളം ശാന്തി കവാടത്തിൽ. ഭാര്യ: ബിന്ദു വാസുദേവൻ (കോട്ടയം കടവിൽ കുടുംബാംഗം). മക്കൾ: ഡോ. പ്രേം നാരായൺ (പി.എൻ.വി.എം കോസ്മോ ഡെർമ സെന്റർ, കൊച്ചി), ഡോ. പ്രിയ വാസുദേവൻ (സൈക്കോളജിസ്റ്റ്, യു.എസ്.എ), പ്രമോദ് ബാബു (സി.ഇ.ഒ., മാധവ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറീസ്). മരുമക്കൾ: ഡോ. അതുല്യ പ്രേം, കിരൺ അശോകൻ, ഡോ. ഗ്രീഷ്മ പ്രമോദ്.