വൈപ്പിൻ: മലയാളപത്രപ്രവർത്തനത്തിന്റെ രാജകുമാരനായിരുന്നു സഹോദരൻ അയ്യപ്പനെന്ന് മുൻ മന്ത്രിയും സഹോദരൻ സ്മാരക കമ്മിറ്റി ചെയർമാനുമായ എസ്. ശർമ്മ അഭിപ്രായപ്പെട്ടു. നവോത്ഥാന കാലഘട്ടത്തിന്റെ പിതൃസ്ഥാനീയനായ ശ്രീ നാരായണഗുരുവിനെ പിന്തുടർന്ന് കേരളത്തെ മാറ്റി മറിക്കാൻ സഹോദരൻ ശ്രദ്ധിച്ചു. സഹോദരൻ അയ്യപ്പന്റെ 135-ാം ജന്മദിനാഘോഷം ചെറായി സഹോദരൻ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം അദ്ധ്യക്ഷനായി. ഡോ. കെ.കെ. ജോഷി, പൂയപ്പിള്ളി തങ്കപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ഡോ. സി. ആദർശ്, ഡോ. എം.എസ്. മുരളി എന്നിവർ പ്രസംഗിച്ചു. ഡോ.പി. സോമന് സഹോദരൻ സാഹിത്യ പുരസ്‌കാരം സമ്മാനിച്ചു.