ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയന്റെ ആഭിമുഖ്യത്തിൽ സഹോദരൻ അയ്യപ്പന്റെ 135 -ാം ജന്മദിന സമ്മേളനം യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കൗൺസിലർമാരായ ടി.എ. സിജുകുമാർ, സജീവൻ ഇടച്ചിറ, ലത ഗോപാലകൃഷ്ണൻ, സുനീഷ് പട്ടേരിപ്പുറം, എം.കെ. സുഭാഷണൻ, എം.കെ. രാജീവ്, പി.വി. സുബ്രഹ്മണ്യൻ, ബേബി തായിക്കാട്ടുകര, എം.വി. മണി, ഗോപി പട്ടേരിപ്പുറം, അനിൽ എണ്ണക്കൽ, പി.കെ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.