മട്ടാഞ്ചേരി: കൊച്ചിയിൽ നിലവിൽ ബസ് സർവീസുകൾ ഇല്ലാത്ത ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് പുതിയ റൂട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ജനകീയസദസ് നടത്തും. ഇന്ന് വൈകിട്ട് 3ന് കെ.ജെ മാക്സി എം.എൽ.എ, ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചുള്ളിക്കൽ ശ്രീനാരായണ ഹാളിലാണ് സദസ്. ജനപ്രതിനിധികൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ, വിവിധ സംഘനകൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.