മൂവാറ്രുപുഴ: പായിപ്ര സൊസൈറ്റി പടിയിലുള്ള അന്നൂർ ജുമാ മസ്ജിദിന്റെ പുനർ നിർമ്മാണ ശിലാസ്ഥാപന കർമ്മം 25ന് രാവിലെ 9ന് പാണക്കാട് സയ്യിദ് സാബിക്കലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ജുമാ മസ്ജിദ് പരിപാലന സമിതി അറിയിച്ചു. ചടങ്ങിൽ രാഷ്ട്രീയ,സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.