കിഴക്കമ്പലം: ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി ഷാജി മോൻ കാവുവിനെ അന്വേഷണ വിധേയമായി തദ്ദേശ ഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സാംബശിവ റാവു സസ്പെൻഡ് ചെയ്തു. പഞ്ചായത്തിലേക്ക് വിവിധ ഇനങ്ങളിൽ വാങ്ങിയ ഉത്പന്നങ്ങൾക്ക് യഥാസമയം ടെൻഡർ നടപടികൾ പൂർത്തിയാക്കാത്തത് അടക്കം നിരവധി വിഷയങ്ങളിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ 18, 28 തീയതികളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ടീം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗുരുതര കൃത്യവിലോപം കണ്ടെത്തിയത്. സർവീസിൽ നിന്ന് മാറ്റി നിർത്തി സമഗ്ര അന്വേഷണം വേണമെന്ന റിപ്പോർട്ടിന്മേലാണ് നടപടിയുണ്ടായത്.