angad-kadave

അങ്കമാലി: അങ്ങാടിക്കടവ് മേനാച്ചേരി ചിന്നമ്മയുടെ വീടിന് മുകളിൽ തെങ്ങ് വീണു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. അപകട സമയത്ത് വീട്ടിൽ ആരും ഇല്ലായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയായ ചിന്നമ്മ പണിസ്ഥലത്തും വയറിങ്ങ് തൊഴിലാളിയായ ഏക മകൻ എൽദോസ് ജോലിസ്ഥലത്തും ആയിരുന്നു.