ആലുവ: ഇരുപതാം പാലസിൽ നടന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സിറ്റിംഗിൽ 40 പരാതികൾ ലഭിച്ചു. 17 പരാതികൾ പരിഗണിച്ചതിൽ ഒരെണ്ണം തീർപ്പായി. മറ്റ് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. കൊച്ചി കോപ്പറേഷൻ പരിധിയിൽ കുടിവെള്ളക്ഷാമത്തിനെതിരെ ലോട്ടസ് കോട്ടേജ് റെസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതിയാണ് തീർപ്പാക്കിയത്. കുടിവെള്ളം എത്തിക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കാമെന്ന് കോർപ്പറേഷനും വാട്ടർ അതോറിട്ടിയും അറിയിച്ചു. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്.