മട്ടാഞ്ചേരി: രാത്രിയുടെ മറവിൽ ചെറളായി കടവ് മാർക്കറ്റിന് സമീപത്തെ കനാലിൽ ചാക്കുകണക്കിന് അറവുമാലിന്യം കൈവണ്ടിയിൽ കൊണ്ടുവന്ന് തള്ളുന്നതിന്റെ സി.സി.ടി.വി ദൃശ്യമുൾപ്പെടെ നഗരസഭാ ഉദ്യോഗസ്ഥർക്ക് പ്രദേശവാസികൾ പരാതി നൽകി. കരിപ്പാലം സ്വദേശി പൂത്തലത്ത് വീട്ടിൽ ജസ്ബീറിന് 25,000 രൂപ പിഴയടക്കാൻ നഗരസഭ നോട്ടീസ് നൽകി.