crimre
സന്തോഷ് കുമാർ

കിഴക്കമ്പലം: റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിൽ ഒരാൾകൂടി പിടിയിൽ. തിരുവനന്തപുരം വെങ്ങാനൂർ മംഗലത്തുകോണം എസ്.കെ ഭവനിൽ സന്തോഷ്‌കുമാറിനെയാണ് (51) തടിയിട്ടപ്പറമ്പ് പൊലീസ് അറസ്​റ്റുചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇടത്തല വടക്കേപ്പുറം സഞ്ജു (44), കീഴ്മാട് മച്ചത്തിലകം ഷിനിൽ (42) എന്നിവരെ നേരത്തെ അറസ്​റ്റ് ചെയ്തിരുന്നു.

പുക്കാട്ടുപടി സ്വദേശി സജീറിന് റെയിൽവേയിൽ അ​റ്റൻഡർ ജോലി വാഗ്ദാനംചെയ്ത് അഞ്ചുലക്ഷംരൂപ തട്ടിയെടുക്കുകയായിരുന്നു. മൂന്നു പ്രാവശ്യമായി തുക കൈപ്പ​റ്റിയശേഷം വ്യാജ ലെ​റ്റർഹെഡിൽ റെയിൽവേയുടെ അങ്കമാലി ഓഫീസിൽ ജോലിക്ക് നിയമനഉത്തരവ് നൽകി. റെയിൽവേയുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യമായത്. റെയിൽവേയിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

ഇൻസ്‌പെക്ടർ എ.എൽ. അഭിലാഷ്, എസ്.ഐ കെ.കെ. ഉണ്ണിക്കൃഷ്ണൻ, സീനിയർ സി.പി.ഒ കെ.കെ. ഷിബു സി.പി.ഒമാരായ അരുൺ കെ. കരുൺ, കെ.എസ്. അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.