കാലടി: വധശ്രമക്കേസിലെ പ്രതിയെ കാപ്പചുമത്തി നാടുകടത്തി. മലയാറ്റൂർ സെബിയൂർ ചെങ്ങാട്ടുവീട്ടിൽ ശംഭുവിനെയാണ് (30) 9 മാസത്തേക്ക് നാടുകടത്തിയത്. കാലടി, കോടനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ ഏപ്രിലിൽ കോടനാട് പൊലീസ് രജിസ്റ്റർ ചെയ്ത കഠിന ദേഹോപദ്രവ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.