കൊച്ചി: വൈറ്റിലയിൽ നടുറോഡിൽ യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൈക്കൂടം സ്വദേശി അരുണിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. സംഭവത്തിൽ യുവതിക്ക് പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും മൊഴി രേഖപ്പെടുത്തിയ പൊലീസ് സി.സി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

എരൂർ സ്വദേശിയായ യുവതിയും അരുണും വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നവരാണെന്നാണ് പൊലീസ് ഭാഷ്യം.

വൈറ്റില ജനത റോഡിൽ ബുധനാഴ്ച പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം. എരൂർ സ്വദേശിയായ യുവതി ബ്യൂട്ടിപാർലർ നടത്തുകയാണ്.