കൊച്ചി: ഇരുപതാം വാർഷികത്തിൽ ഇൻഫോപാർക്കിന്റെ പുതിയ ലോഗോ നിലവിൽ വന്നു. വയലറ്റ്, നീല, പച്ച എന്നീ നിറങ്ങളിലാണ് പുതിയ ലോഗോ. സംസ്ഥാനത്തെ ഐ.ടി ആവാസ വ്യവസ്ഥയുടെയും ഇൻഫോപാർക്കിന്റെയും വളർച്ചയെ കാണിക്കുന്നതാണ് ലോഗോയുടെ ഡിസൈൻനെന്ന് സി.ഇ.ഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഇൻസ്പയർ (പ്രചോദനം), കൊളാബൊറേറ്റ് (സഹകരണം), ഇനോവേറ്റ് (നൂതനത്വം) എന്നീ ടാഗ്‌ലൈനും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻഫോപാർക്കിന്റെ എല്ലാ രേഖകളിലും ബുധനാഴ്ച മുതൽ പുതിയ ലോഗോ ഉപയോഗിച്ച് തുടങ്ങും.