khra

കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം സിറ്റി സൗത്ത് യൂണിറ്റിന്റെ ഓഫീസ് ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ നിർവഹിച്ചു. എറണാകുളം ഗാന്ധിനഗർ മാവേലി റോഡിലാണ് പുതിയ ഓഫീസ്. യൂണിറ്റ് പ്രസിഡന്റ് യൂനുസ് അലി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ബിജുലാൽ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അസീസ് മുസ, വി.ടി. ഹരിഹരൻ, സംസ്ഥാന സെക്രട്ടറി അബ്ദുൾ സമദ്, ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ, ജില്ലാ സെക്രട്ടറി കെ.ടി.റഹിം, ട്രഷറർ സി.കെ. അനിൽ, വൈസ് പ്രസിഡന്റ് ബൈജു.പി. ഡേവിസ്, യൂണിറ്റ് സെക്രട്ടറി സാന്റോ പാനികുളം, ട്രഷറർ സതീഷ് എന്നിവർ സംസാരിച്ചു.