കൊച്ചി: വയനാട്ടിലെ ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ കേരളത്തിൽ ഓണാഘോഷ പരിപാടികൾ പൂർണമായും വേണ്ടെന്ന് വയ്ക്കരുതെന്ന് കേരളാ മർച്ചന്റ്‌സ് ചേംബർ ഒഫ് കോമേഴ്സ് പ്രസിഡന്റ് പി. നിസാർ സർക്കാരിനോട് ആവശ്യപ്പെട്ടു. വയനാട് ഒഴികെയുള്ള ജില്ലകളിൽ ആഘോഷപരിപാടികൾ അനുവദിക്കണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ചു. ദുരന്തത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തികസഹായം എത്തിച്ചത് വ്യാപാരികളാണെന്നും ജനറൽ സെക്രട്ടറി വി.ഇ. അൻവർ പറഞ്ഞു.

ഓണാഘോഷം ഒഴിവാക്കിയാൽ വിനോദസഞ്ചാരികൾ വഴി ലഭിക്കുന്ന കോടിക്കണക്കിനു രൂപയും ഗൃഹോപകരണങ്ങൾ, വസ്ത്രം, ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവയുടെ ചില്ലറവില്പനയിൽ ഇടിവും ഉണ്ടാകുമെന്നും ഇരുവരും പറഞ്ഞു.