തൃപ്പൂണിത്തുറ: ബി.ജെ.പി ന്യൂനപക്ഷമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെയും തൃപ്പൂണിത്തുറ പോസ്റ്റ് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ അസംഘടിത മേഖലയിലെ തൊഴിലാളികൾക്കായി പത്തുലക്ഷം രൂപയുടെ ആക്സിഡന്റ് പോളിസിയും പൊതുജനങ്ങൾക്കായി ആധാർ മേളയും നടത്തി. ന്യൂനപക്ഷമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ. നോബിൾ മാത്യു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സാവിത്രി നരസിംഹ റാവു അദ്ധ്യക്ഷയായി. മോർച്ച ജില്ലാ പ്രസിഡന്റ് വിനോദ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അലക്സ് ചാക്കോ, നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ, എം.എ. ലത്തീഫ്, നവീൻ കേശവൻ, പി.ആർ. ഡേയ്സൺ, അരുൺ പണിക്കർ, എച്ച്.എസ്. ശ്രീനാഥ് എന്നിവർ സംസാരിച്ചു.