ത്യപ്പൂണിത്തുറ: താലൂക്ക് ആസ്ഥാന ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നു. സ്റ്റേറ്റ് ബോർഡ് ഒഫ് വി.എച്ച്.എസ്.സിയുടെ ഇ.സി.ജി. ടെക്നീഷ്യൻ കോഴ്‌സ് പാസായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളും മുൻപരിചയ സർട്ടിഫിക്കറ്റുമായി 29ന് രാവിലെ 11ന് ആശുപത്രിയിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.