അങ്കമാലി: കരിങ്കൽ ക്വാറിക്കെതിരെ കറുകുറ്റി പഞ്ചായത്തിലെ പാലിശേരി അമ്പലത്തുരുത്ത് റോഡിലെ കോട്ടത്തെണ്ട് മലയിൽ ഇന്ന് വൈകിട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല തെളിക്കും. കരിങ്കൽ ക്വാറിക്ക് കറുകുറ്റി പഞ്ചായത്ത് ലൈസൻസ് നൽകിയിരുന്നുവെങ്കിലും വമ്പിച്ച ജനകീയ പ്രതിഷേധത്തെ തുടർന്ന് ലൈസൻസ് റദ്ദാക്കേണ്ടി വന്നിരുന്നു. എന്നാൽ പാറമടയ്ക്ക് നൽകിയിട്ടുള്ള മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റേത് അടക്കം മുഴുവൻ അനുമതികളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ ജ്വാല തെളിക്കുന്നതെന്ന് ജനകീയ സമിതിക്ക് വേണ്ടി ഭാരവാഹികളായ രനിത ഷാബു (ചെയർപേഴ്സൺ), ഷാജു കോലഞ്ചേരി (കൺവീനർ), കെ.പി. അനീഷ്, ആന്റണി അരീയ്ക്കൽ തുടങ്ങിയവർ പ്രസ്താവനയിൽ പറഞ്ഞു.