അങ്കമാലി: അങ്കമാലി നഗരസഭയുടെയും നഗരസഭ താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ഡെങ്കിപ്പനി നിവാരണ ലക്ഷ്യവുമായി നടത്തിയ ബോധവത്കരണ പ്രചാരണജാഥയും എക്സിബിഷനും നഗരസഭ ചെയർമാൻ മാത്യു തോമസ് ഉദ്ഘാടനം ചെയ്തു. മോർണിംഗ് സ്റ്റാർ കോളേജ് ഒഫ് ഹോം സയൻസ് കുട്ടികൾ ബോധവത്കരണ ഫ്ലാഷ് മോബ് നടത്തി. കൊതുക് നിവാരണ പ്രതിജ്ഞ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ ജെ. ഇളന്തട്ട് ചൊല്ലിക്കൊടുത്തു. നഗരസഭ വൈസ് ചെയർപേഴ്സൺ സിനി മനോജ് അദ്ധ്യക്ഷയായി. സമാപന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ജെസ്മി ജിജോ, ടി.വൈ. ഏല്യാസ്, ജാൻസി അരിക്കൽ, ലക്സി ജോയ്, റീത്ത പോൾ, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ സംസാരിച്ചു.