വൈപ്പിൻ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ വിദ്യാഭ്യാസ പരിപോഷണ പദ്ധതിയായ ഹെൽത്തി കിഡ്‌സ് പള്ളിപ്പുറം ഗവ. എൽ.പി. സ്‌കൂളിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ഹെൽത്തി കിഡ്‌സ് സംസ്ഥാന തലവൻ ഹരി പ്രഭാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, രാധിക സതീഷ്, സി.എച്ച്. അലി, ബിന്ദു തങ്കച്ചൻ, ഷെന്നി ഫ്രാൻസിസ്, പോൾസൺ മാളിയേക്കൽ, എ.ഇ.ഒ ഷൈനമോൾ, പ്രധാന അദ്ധ്യാപിക കെ.എ. സാലി, പി.ടി.എ പ്രസിഡന്റ് സിബിൻ സേവ്യർ എന്നിവർ പ്രസംഗിച്ചു.