അങ്കമാലി: പുനരുപയോഗിക്കാവുന്ന ഊർജ സ്രോതസുകളുടെ സാദ്ധ്യതകൾ തേടി കേന്ദ്ര സർക്കാരിന്റെ സയൻസ് ആൻഡ് എൻജിനിയറിംഗ് റിസർച്ച് ബോർഡും അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.സി.എ.ഇ.എം.എസ് 2024 അന്തർദ്ദേശീയ സമ്മേളനത്തിന് ഫിസാറ്റിൽ തുടക്കമായി. അപ്പോളോ ടയേഴ്‌സ് ഗവേഷണ വിഭാഗം മുൻ മേധാവി പി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനായി. അമ്പതോളം പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.