വൈപ്പിൻ: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പഞ്ചായത്ത് വകസ്ഥലത്ത് എൽ.എൻ.ജി പെട്രോനെറ്റ് ഓപ്പൺ ജിം സ്ഥാപിക്കും. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. ഇതിന്റെ ധാരണാപത്രം പഞ്ചായത്ത് പ്രസിഡന്റ് രസികലാ പ്രിയ രാജിന് പ്ലാന്റ് മേധാവി ഉപീന്ദർകുമാർ കൈമാറി. ജനറൽ മാനേജർ സജ്ജയ് കുമാർ സിംഗ്, സി.എസ്.ആർ ചീഫ് മാനേജർ ആശിഷ്ഗുപ്ത, വാർഡ് മെമ്പർ ഷിബു സെബാസ്റ്റ്യൻ, സജീവ് നമ്പ്യാർ, ആനന്ദ് കുൽക്കർണി, വിഷ്ണു നമ്പൂതിരി എന്നിവർ സംബന്ധിച്ചു.