വൈപ്പിൻ: മാർക് ഫോർ വൈപ്പിൻ പ്രോജക്ടിന്റെ ഭാഗമായി പള്ളിപ്പുറം, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്തുകളിൽ തൊഴിൽ ക്യാമ്പും മത്സ്യമൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണ പരിശീലനവും സംഘടിപ്പിച്ചു. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
45 വയസിൽ താഴെയുളള സ്ത്രീകൾക്ക് തൊഴിൽ നേടുന്നതിനായാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. കുഴുപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ, എ.എൻ. ഉണ്ണിക്കൃഷ്ണൻ, പ്ലാൻ അറ്റ് എർത്ത് പ്രസിഡന്റ് മുജീബ് മുഹമ്മദ്, സെക്രട്ടറി സൂരജ് എബ്രാഹം, പ്രോജക്ട് ഓഫീസർ ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.