വൈപ്പിൻ: കർത്തേടം സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷ സമാപനം ബാങ്ക് ഓഡിറ്റോറിയത്തിൽ നാളെ വൈകീട്ട് നാലിന് മുൻസഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.എൽ. ദിലീപ്കുമാർ അദ്ധ്യക്ഷനാകും. പാലിയേറ്റീവ് കെയർ പ്രവർത്തകരെ ആദരിക്കലും വീൽച്ചെയർ വിതരണവും കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിക്കും. മുൻ എം.പി. കെ.പി. ധനപാലൻ, എം.പി.ഐ ചെയർമാൻ ഇ.കെ. ശിവൻ, ജോയിന്റ് രജിസ്ട്രാർ ജോസ്റ്റാൽ, അഡ്വ. കെ.വി. എബ്രാഹാം, കെ.ജി. ഡോണോ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് തുടങ്ങിയവർ പ്രസംഗിക്കും. വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകൽ, ഓണപ്പുടവ വിതരണം എന്നിവയും ജീവനക്കാരുടെ തിരുവാതിരക്കളി, നൃത്തനൃത്ത്യങ്ങൾ, നവീന കൈകൊട്ടികളി എന്നിവയും ഉണ്ടാകും.