tourism

കൊച്ചി: കേരളൈറ്റ്‌സ് ട്രാവൽ ആൻഡ് ടൂർസ് കൺസോർഷ്യം 31ന് നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ മെഗാ ടൂറിസം ബി2ബി മേള സംഘടി​പ്പി​ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മനോജ് എം. വിജയൻ അറിയിച്ചു. രാവിലെ 10ന് എയർപോർട്ട് എം.ഡി. എസ്.സുഹാസ് ഉദ്ഘാടനം നിർവ്വഹിക്കും. 200ൽപരം ടൂർ കമ്പനികൾ പങ്കെടുക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് അങ്കമാലി റെയിൽവേ സ്റ്റേഷൻ, ആലുവ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് വാഹനസൗകര്യം ഉണ്ടാകും. വൈസ് പ്രസിഡന്റ് ഷിജോ ജോർജ്, ട്രഷറർ ഡെന്നി ജോസ്, എക്‌സിക്യൂട്ടീവ് മെമ്പർ അനു ജോസഫ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു. വി​വരങ്ങൾക്ക്: 7994242337