കൊച്ചി: കേരള കോൺഗ്രസ് (ബി) മദ്ധ്യമേഖലാ സമ്മേളനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ടൗൺഹാളിൽ മന്ത്രി കെ.ബി. ഗണേശ്കുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റുമാരായ പ്രശാന്ത് നന്ദകുമാർ (കോട്ടയം), രതീഷ് അത്തിക്കുഴി (ഇടുക്കി), ഷൈജു ബഷീർ (തൃശൂർ), എസ്. വിശ്വനാഥൻ (പാലക്കാട്), സംസ്ഥാന സെക്രട്ടറി എച്ച്. റിയാസ് മുഹമ്മദ്, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. രാഘവൻ തുടങ്ങിയവർ പ്രസംഗിക്കും.
പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും.