pn

കാലടി: തിരുവൈരാണിക്കുളം മറ്റപ്പിള്ളി വീട്ടിൽ ഗീതയ്ക്ക് വേണ്ടി നിർമ്മിച്ച വീടിന്റെ താക്കോൽ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണനും സെക്രട്ടറി എ.എൻ.മോഹനനും ചേർന്ന് കൈമാറി. വർഷങ്ങളായി വാസയോഗ്യമല്ലാത്ത വീട്ടിലായിരുന്നു വിധവയും നിർദ്ധനയുമായ ഗീതയുടെയും കുടുംബത്തിന്റെയും താമസം. 490 സ്ക്വയർ ഫീറ്റുള്ള വീടാണ് ഏഴര ലക്ഷം രൂപ ചെലവഴിച്ച് പണി കഴിച്ചത്. ഗീതയുടെ വസതിയിൽ നടന്ന ലളിതമായ ചടങ്ങിൽ ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് വി.എ. ഷംസുദ്ദീൻ, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡ‌ിംഗ് കമ്മിറ്റി ചെയർമാൻ ടി.എ. ഷബീറലി, വാർഡ് മെമ്പർ ഷിജിത സന്തോഷ് , ക്ഷേത്ര ട്രസ്റ്റ് ജോ. സെക്രട്ടറി അശോക് കൊട്ടാരപ്പിള്ളി, വൈസ് പ്രസിഡന്റ് പി.കെ. നന്ദകുമാർ, ക്ഷേത്ര ട്രസ്റ്റ് മാനേജർ എം.കെ. കലാധരൻ, നിർമ്മാണ കമ്മിറ്റി കൺവീനർ കെ.ജി. ശ്രീകുമാർ, മുൻ സെക്രട്ടറി കെ.എ. പ്രസൂൺകുമാർ, ട്രസ്റ്റ് മെമ്പർമാർ, തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഒ. ജോൺസൺ, കെ.ജി. ഹരിദാസ്, സുരേഷ് കുമാർ, പി.കെ. അപ്പുക്കുട്ടൻ നായർ, ടി.ആർ. മോഹൻദാസ് എന്നിവർ പങ്കെടുത്തു.