y

തൃപ്പൂണിത്തുറ: സംസ്കൃത ദിനത്തിന്റെ ഭാഗമായി ഉദയംപേരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ സംസ്കൃതോത്സവം ആഘോഷിച്ചു. ഡോ. കെ. ദീപ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും പോസ്റ്റർ പ്രദർശനവും നടത്തി. സ്കൂൾ സംസ്കൃത കൈയെഴുത്ത് മാസിക പ്രിൻസിപ്പൽ ഒ.വി. സാജു പ്രകാശിപ്പിച്ചു. ഹെഡ്മിസ്ട്രസ് ദീപ എസ്. നാരായണൻ, സുനിത ഘോഷ് എന്നിവർ സംസാരിച്ചു.